topbanner
Friday March 24th, 2017 - 3:38:pm
topbanner

ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്ക് ഗുരുതര പരിക്ക്

NewsDesk
ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്ക് ഗുരുതര പരിക്ക്

മെല്‍ബണ്‍: വിമാനയാത്രയ്ക്കിടെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് പരിക്ക്. ബീജിങില്‍ നിന്ന് മെല്‍ബണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.

രണ്ട് മണിക്കൂറിലേറയായി പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും യാത്രക്കാരിയായ യുവതി പറഞ്ഞു.

സംഭവമുണ്ടായ ഉടന്‍ ഹെഡ്‌ഫോണ്‍ വിമാനത്തിന്റെ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും അതില്‍ നിന്ന് പുക ഉയരുന്നത് കണ്ടതായും യുവതി പറയുന്നു. സംഭവത്തിന് ശേഷം വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്കും അസ്വസ്ഥതകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ സാംസങ്ങിെന്റ നോട്ട് 7 മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഈ മോഡലിന് വിമാനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെഡ്‌ഫോണ്‍ പൊട്ടിതെറിച്ച വാര്‍ത്തകളും പുറത്ത് വരുന്നത്.

 

Read more topics: Headphone, Beijing, Melbourne, flight
English summary
Headphones explode on Beijing to Melbourne flight
topbanner topbanner

More News from this section

Subscribe by Email