Thursday April 26th, 2018 - 5:29:am
topbanner

കുല്‍ഭൂഷണ്‍ യാദവിന് വധഭീഷണിയുമായി പാക് ഹാക്കര്‍മാര്‍; ഇന്ത്യന്‍ വെബ്‌സൈറ്റ് തകര്‍ത്തു

NewsDesk
കുല്‍ഭൂഷണ്‍ യാദവിന് വധഭീഷണിയുമായി പാക് ഹാക്കര്‍മാര്‍; ഇന്ത്യന്‍ വെബ്‌സൈറ്റ് തകര്‍ത്തു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്‌റ്റേ ചെയ്തതിന് പിന്നാലെ കുല്‍ഭൂഷണ്‍ യാദവിന് വധഭീഷണിയുമായി പക് ഹാക്കര്‍മാര്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹൈക്ക് ചെയ്താണ് പാക് ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയത്.

കുല്‍ഭൂഷണ്‍ യാധവിന്റെ വധശിക്ഷ റദ്ദാക്കണമെന്നും മോചിപ്പിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യത്തിനെതിരായ പരാമര്‍ശങ്ങളാണ് പാക് ഹാക്കര്‍മാര്‍ വൈബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്.

ഹാക് ചെയ്ത സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ചൊവ്വാഴ്ച രാത്രിയാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ എഐഎഫ്എഫ് തയ്യാറായിട്ടില്ല.

നേരത്തെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താല്‍ക്കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.

Read more topics: AIFF, website, Kulbhushan Jadhav
English summary
AIFF website hacked; hackers post message on Kulbhushan Jadhav

More News from this section

Subscribe by Email