Wednesday November 21st, 2018 - 8:14:pm
topbanner

വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

Jikku Joseph
വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

കാരക്കാസ്: വെനസ്വേലന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തില്‍ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തത്.

ദി ബൈനറി ഗാര്‍ഡിയന്‍ എന്ന സംഘമാണ് ആക്രമണത്തിനു പിന്നില്‍. വലന്‍സ്യാ നഗരത്തിലെ സൈനികതാവളം ആക്രമിച്ചവര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ആക്രമണമെന്ന് സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

വെനസ്വേലന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്കൊപ്പം നാഷണല്‍ ഇലക്ട്രല്‍ കൗണ്‍സില്‍, വെനസ്വേലന്‍ നേവി എന്നീ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തില്‍ വെനസ്വേലന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനോടു പ്രതികരിച്ചിട്ടില്ല.

English summary
hackers hacked official websites of the venezuelan government
topbanner

More News from this section

Subscribe by Email