Friday September 21st, 2018 - 8:07:pm
topbanner

ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ; കേരളത്തിൽ നാളെ

Renjini
ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ; കേരളത്തിൽ നാളെ

സൗദി അറേബ്യ:ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍.സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസമാണ് ബലിപെരുന്നാള്‍ അവധി. ഈ മാസം 19 മുതല്‍ 23 വരെയാണ് അവധി. വ്യാഴം, വെള്ളി വാരാന്ത്യ അവധി ദിനങ്ങള്‍ ചേരുമ്പോള്‍ ഏഴു ദിവസം ലഭിക്കും. 26 നു സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും.

പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‍ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി.

Read more topics: gulf, Bali, feast, today, Tomorrow, Kerala
English summary
Bali's feast today in Gulf Tomorrow in Kerala
topbanner

More News from this section

Subscribe by Email