Friday November 16th, 2018 - 9:32:pm
topbanner

ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനം

Jikku Joseph
ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനം

ഗ്വാട്ടിമല: 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്നിപര്‍വത സ്‌ഫോടനത്തിനു ശേഷം ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനം. ഞായറാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.

ആദ്യ സ്‌ഫോടനത്തില്‍ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടന്നുവരുന്നതിനിടെ വീണ്ടും ഉണ്ടായ പൊട്ടത്തെറി രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ആളുകള്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.

ആദ്യ സ്‌ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിച്ചിരുന്നു. വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഞായറാഴ്ചയുണ്ടായ വന്‍ അഗ്‌നിപര്‍വത സ്ഫോടനത്തിനു പിന്നാലെ പുക നിറയുകയും പാറക്കല്ലുകളും മറ്റും മൂലം തലസ്ഥാന നഗരിയിലെ ലാ അറോറ വിമാനത്താവളം അടച്ചു.

അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഇവിടെ നിന്നുള്ള ചാരം വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും പറന്നെത്തിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചില സ്ഥലങ്ങളില്‍ ഗതാഗതതടസം വരെയുണ്ടായി. അന്തരീക്ഷമാകെ കറുത്ത പുകയും നിറഞ്ഞു. ചാരം വീണുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്‌നിപര്‍വതത്തിന് സമീപത്തുള്ള പ്രദേശത്ത് നിന്നും 2,000 പേരെ മാറ്റിപാര്‍പ്പിച്ചു.

തൊട്ടു സമീപത്തെ ആന്റിഗ്വ നഗരത്തിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഈ വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വന്‍ അഗ്‌നിപര്‍വത സ്ഫോടനമാണ് ഉണ്ടായിരിക്കുന്നത്. സ്പാനിഷ് കോളേനിയല്‍ സിറ്റി ഗ്വാട്ടിമാലയില്‍ വലിയ ടൂറിസ്റ്റ് ആര്‍കഷണ കേന്ദ്രമാണ്.

1974-ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് പ്രാദേശിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുമായി ഗ്വാട്ടിമാല സൈന്യം പ്രദേശത്തെത്തിയിട്ടുണ്ട്. നാഷനല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ദുരന്തം മൂന്നോളം പ്രദേശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഗ്വാട്ടമാല പ്രസിഡന്റ് ജിമ്മി മൊറേല്‍ പറഞ്ഞു.

English summary
guatemala volcano eruption
topbanner

More News from this section

Subscribe by Email