topbanner
Wednesday November 22nd, 2017 - 11:50:pm
topbanner
Breaking News

വനിതാ ഹോസ്റ്റലിലെ അഗ്‌നിബാധ: മരണസംഖ്യ 37 ആയി

Jikku Joseph
വനിതാ ഹോസ്റ്റലിലെ അഗ്‌നിബാധ: മരണസംഖ്യ 37 ആയി

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയിലെ ഷെല്‍ട്ടര്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി. പീഡനത്തിനിരയായ കുട്ടികളെ പാര്‍പ്പിക്കുന്ന സാന്‍ ജോസ് പിനുലയിലെ വിര്‍ജന്‍ ഡി അസന്‍ഷണ്‍ ഷെല്‍ട്ടര്‍ ഹോമിലാണ് ചൊവ്വാഴ്ച രാത്രി അഗ്‌നിബാധയുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുപേര്‍ കൂടി ബുധനാഴ്ച മരിച്ചിരുന്നു. ഗ്വാട്ടിമലസിറ്റിയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. സ്ഥാപനത്തിലെ അന്തേവാസികള്‍ തന്നെയാണ് തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ഹോസ്റ്റലില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനെച്ചൊല്ലി അന്തേവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഹോസ്റ്റലില്‍നിന്നു നിരവധി പേര്‍ കടന്നുകളഞ്ഞു. രക്ഷപ്പെട്ടവരില്‍ 54 പേരെ അധികൃതര്‍ പിടികൂടി ഹോസ്റ്റലില്‍ പ്രത്യേക കേന്ദ്രത്തിലാക്കി. ഇതില്‍ കുപിതരായ ചിലര്‍ കിടക്കയ്ക്കു തീവച്ചതാണ് അഗ്‌നിബാധയ്ക്കു കാരണമെന്നു പറയപ്പെടുന്നു. വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയശേഷമാണ് തീവച്ചത്. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി.

കന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേന്ദ്രത്തിലെ  പല പെണ്‍കുട്ടികളും പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. മോശം ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയതെന്നും പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്ന് അറ്റോര്‍ണി ജനറലിന്റെ സെക്രട്ടറി മര്യാ വെലിസ് പറഞ്ഞു. നേരത്തെ പ്രസിഡന്റ് മൊറാലസ് രാജ്യത്തു മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

English summary
guatemala childrens home blast 37 teenage girls died
topbanner topbanner

More News from this section

Subscribe by Email