topbanner
Friday October 20th, 2017 - 4:59:am
topbanner

ഡൊണാള്‍ഡ് ട്രംപിനെതിരെ ബഹിരാകാശത്തുനിന്നും പ്രതിഷേധം

NewsDesk
ഡൊണാള്‍ഡ് ട്രംപിനെതിരെ ബഹിരാകാശത്തുനിന്നും പ്രതിഷേധം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബഹിരാകാശത്തുനിന്നും പ്രതിഷേധം. സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച 'അഫ്രോഡിറ്റ്' എന്ന് പേരിട്ടിട്ടുള്ള ബലൂണില്‍ നിന്നുമാണ് പ്രതിഷേധം.

ഇതോടെ സ്‌പേസില്‍ നിന്നും പ്രതിഷേധം നേരിടേണ്ടി വന്ന ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ട്രംപ്. ജിപിഎസ് സെന്‍സറും ക്യാമറയും അടക്കം ഘടിപ്പിച്ച ഈ ബലൂണില്‍ ട്വിറ്റര്‍ സന്ദേശം അച്ചടിച്ച് ഘടിപ്പിക്കുകയായിരുന്നു.

യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തിയതിന്റെ 56 ാം വാര്‍ഷിക ദിനത്തിലാണ് ഈ വിചിത്രമായ പ്രതിഷേധവും അരങ്ങേറിയത്. നാസയുടെ ഭൗമശാസ്ത്ര പഠനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്.

Read more topics: Trump, space
English summary
Group knocks Trump by holding 'first protest in space'
topbanner topbanner

More News from this section

Subscribe by Email