Saturday January 19th, 2019 - 9:57:am
topbanner

ശവശരീരങ്ങളെ വിവാഹം കഴിപ്പിച്ച് ആത്മാവിന് ശാന്തി നല്‍കാന്‍ കല്ലറയില്‍ നിന്നും 18കാരിയുടെ മൃതദേഹം അടിച്ചുമാറ്റി

suji
 ശവശരീരങ്ങളെ വിവാഹം കഴിപ്പിച്ച് ആത്മാവിന് ശാന്തി നല്‍കാന്‍ കല്ലറയില്‍ നിന്നും 18കാരിയുടെ മൃതദേഹം അടിച്ചുമാറ്റി

ഈ ലോകത്തുള്ള ജീവിതം അവസാനിപ്പിച്ച് ശരീരം നിശ്ചലമാകുമ്പോള്‍ ആത്മാവ് യാത്രയാകുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മരിച്ച വ്യക്തിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബഹുമാനപൂര്‍വ്വം നല്‍കുന്നത് ഈ വിശ്വാസത്താലാണ്. എന്നാല്‍ മൃതശരീരങ്ങളുടെ വിവാഹം നടത്തിയാല്‍ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടര്‍ ചൈനയിലുണ്ട്. ഈ ദുരാചാരം നടപ്പാക്കാന്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറയില്‍ നിന്നും മോഷ്ടിക്കുന്നതാണ് കുടുംബങ്ങളെ വിഷമത്തിലാക്കുന്നത്.

ഒരു പതിനെട്ടുകാരിയുടെ മൃതദേഹം ഇത്തരത്തില്‍ മോഷ്ടിച്ചതായി കണ്ടെത്തിയ ഒരു കുടുംബത്തിന്റെ അവസ്ഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ചൈനീസ് പ്രേത യൂണിയനുകളാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉപയോഗിച്ച് വിവാഹങ്ങള്‍ നടപ്പാക്കി ആത്മാവിന് ശാന്തി നേരാമെന്ന് വിശ്വസിക്കുന്നത്.

ഏതെങ്കിലും വിവാഹം നിശ്ചയിച്ച് ഇതിലെ വരനോ, വധുവോ വിവാഹത്തിന് മുന്‍പ് മരിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങള്‍ പരമ്പരാഗതമായി ആചരിച്ച് വരുന്നത്. വിവാഹത്തിന് മുന്‍പ് മരിക്കുന്നവരുടെ കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ പണം കൊടുത്ത് വാങ്ങുകയോ, കല്ലറയില്‍ നിന്നും മോഷ്ടിക്കുകയോ ആണ് ചെയ്യുക. ഇത്തരത്തില്‍ ദുരാചാരം നടപ്പാക്കാനാണ് തങ്ങളുടെ പ്രിയപ്പെട്ടവളുടെ മൃതദേഹം കവര്‍ച്ച ചെയ്തതെന്ന് നോര്‍ത്ത് ചൈനയിലെ ഹെബേയി പ്രവിശ്യയിലെ കുടുംബം പറയുന്നു.

രണ്ട് ദശകം മുന്‍പാണ് ഇവളെ അടക്കം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തുമ്പോള്‍ കല്ലറ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഒപ്പം ശവപ്പെട്ടി കാലിയായ നിലയിലുമായിരുന്നു. 2006 മുതല്‍ ചൈന മൃതദേഹ വില്‍പ്പന നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

 

Read more topics: grave robbers , ghost marriage
English summary
grave robbers steal body of girl 18 for ghost marriage
topbanner

More News from this section

Subscribe by Email