Thursday November 22nd, 2018 - 4:42:pm
topbanner

സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം മാവോ സേതുങ്ങിന്റെ 3 കോടി രൂപ വിലവരുന്ന പ്രതിമ ചൈന തകര്‍ത്തു

NewsDesk
സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം മാവോ സേതുങ്ങിന്റെ 3 കോടി രൂപ വിലവരുന്ന പ്രതിമ ചൈന തകര്‍ത്തു

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതുങ്ങിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം പൊളിച്ചുനീക്കി. ഇന്ത്യന്‍ രൂപ മൂന്ന് കോടിയിലധികം ചെലവഴിച്ചു നിര്‍മിച്ച പ്രതിമയാണ് പൊളിച്ചുനീക്കിയത്.

37 മീറ്റര്‍ ഉയരമുള്ള ഹെനാന്‍ പ്രവിന്‍സിലെ ടോങ്‌സു കൗണ്ടിയിലായിരുന്നു സ്ഥാപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന കാരണത്താല്‍ പ്രതിമ നീക്കുകയായിരുന്നു.

മാവോ ഇരിക്കുന്ന രൂപത്തില്‍ സ്റ്റിലും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിമ സ്വര്‍ണം പൂശിയ നിലയിലായിരുന്നു. കര്‍ഷകരും പ്രാദേശിക കച്ചവടക്കാരും സംയുക്തമായാണ് പ്രതിമ നിര്‍മ്മിച്ചത്.

Read more topics: Gold, Mao, Statue, China
English summary
Golden Mao Statue in China, Nearly Finished, Is Brought Down by Criticism
topbanner

More News from this section

Subscribe by Email