Saturday September 22nd, 2018 - 11:20:pm
topbanner

വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചു; അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു

Jikku Joseph
വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചു; അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് ദുരഭിമാനാകൊല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നസ്രീന്‍ എന്ന പെണ്‍കുട്ടിയാണ് പ്രതിശ്രുത വരന്‍ ഷാഹിദുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന അമ്മാവന്‍ കയര്‍ത്ത സംസാരിക്കുകയും വെടി വെച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു.


English summary
girl, fiance gunned down for speaking before marriage in pakistan
topbanner

More News from this section

Subscribe by Email