Friday September 21st, 2018 - 5:30:pm
topbanner
Breaking News

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം; തൂക്ക് പാര്‍ലിമെന്റിന് സാധ്യത

NewsDesk
ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം; തൂക്ക് പാര്‍ലിമെന്റിന് സാധ്യത

ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ആകെയുള്ള 650 സീറ്റുകളില്‍ ഫലമറിഞ്ഞ 624 സീറ്റുകളില്‍ ഭരണകക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടി 301 സീറ്റുകള്‍ നേടി.

തൊട്ടുപിറകെയുള്ള ലേബര്‍ പാര്‍ട്ടിക്ക് 256 സീറ്റ് ലഭിച്ചു. ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം സാഹചര്യത്തില്‍ തൂക്കുപാര്‍ലമെന്റിനാകും കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റും ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി 12സീറ്റും നേടി. കേവല ഭൂരിപക്ഷത്തിന് 326 സീറ്റാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 314 സീറ്റുനേടുമെന്നായിരുന്നു. ലേബറിന് 266 സീറ്റും ലഭിക്കുമെന്നും പ്രവചനമുണ്ടായിരുന്നു.

 

Read more topics: Election, Britain, vote
English summary
General Election results: Britain votes for chaos as Tories left short of majority
topbanner

More News from this section

Subscribe by Email