Monday February 18th, 2019 - 2:03:pm
topbanner

റഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിബന്ധനയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

suji
റഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിബന്ധനയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാദ്ധ്യമമായ മീഡിയ പാര്‍ട്ടാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

റഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ വെളിപ്പെടുത്തിയിരുന്നു. മീഡിയ പാര്‍ട്ട് പ്രസിഡന്റുമായി നടത്തിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവന്നത്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

 

Viral News

Read more topics: french media , rafale deal
English summary
french media reveal about rafale deal
topbanner

More News from this section

Subscribe by Email