topbanner
Saturday November 25th, 2017 - 4:51:pm
topbanner
Breaking News

മക്രോണിന്റെ ജയം യൂറോപ്പിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍

suvitha
മക്രോണിന്റെ ജയം യൂറോപ്പിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍

ഫ്രാന്‍സ്: ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ വിജയം യൂറോപ്പിലെ ജനങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന മാക്രോണ്‍ പ്രസിഡന്റായതില്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്കും സന്തോഷം പ്രകടപ്പിച്ചു.

യൂറോപ്പിന്റെ നല്ല ഭാവിക്കായി മാക്രോണിന് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്ക് ആശംസിച്ചു. അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനി സ്വീകരിച്ച നിലപാട് പിന്തുടര്‍ന്ന മാക്രോണിന് ആദ്യ ഘട്ടത്തില്‍ തന്നെ ആംഗെല മെര്‍ക്കല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഫ്രഞ്ച് ജനതക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഫ്രാന്‍സിന്റെ വിജയമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആംഗെല മെര്‍ക്കല്‍ പറഞ്ഞു. ഫ്രാന്‍സിലെ തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ മാക്രോണിന്റെ നയങ്ങള്‍ക്ക് സാധിക്കുമെന്നും മെര്‍ക്കല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മക്രോണ്‍. വലിയ വെല്ലുവിളികളാണ് ഫ്രഞ്ച് പ്രസിഡന്റായെത്തുന്ന മാക്രോണിനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.

 

 

 

 

Read more topics: france, macrone, youngest president
English summary
German chancellor Angela Merkel said MaCrone's victory hope that the whole of Europe
topbanner topbanner

More News from this section

Subscribe by Email