Saturday August 18th, 2018 - 6:25:pm
topbanner

ഏറ്റവും വലിയ കൊതുക് ചൈനയില്‍

akhila
ഏറ്റവും വലിയ കൊതുക് ചൈനയില്‍

ബെയ്ജിങ്: ഏറ്റവും വലിയ കൊതുകിനെ ചൈനയില്‍ കണ്ടെത്തി. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍നിന്നാണ് ഭീമന്‍ കൊതുകിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 11.15 സെന്റി മീറ്ററാണ് കൊതുകിന്റെ ചിറകിന്റെ നീളം.

ചൈനയിലെ ചെങ്ഡുവിലുള്ള ക്വിങ്‌ചെങ് മലയിലേക്ക് നടത്തിയ പഠനയാത്രക്കിടെ കണ്ടെത്തിയ ലോകത്തിലെ ഹൊലോറുസിയ മിക്കാഡോ എന്ന ഏറ്റവും വലിയ കൊതുകിനത്തില്‍പെട്ടതാണിത്. 'ക്രെയിന്‍ ഫ്‌ലൈ'എന്നും പേരുള്ള ഇവ ചെങ്ഡുവിലെ സമതല, പര്‍വത പ്രദേശങ്ങളില്‍ 2200 മീറ്റര്‍ താഴെയായി കാണാപ്പെടുന്നു.

ശരീര വലുപ്പം കൂടുതലായതിനാല്‍ ഇവക്ക് പറക്കാനുള്ള കഴിവില്ല. ബ്രിട്ടീഷ് ഷഡ്പദ ശാസ്ത്രജ്ഞനായ ജോണ്‍ ഒബാഡിയ വെസ്റ്റ്‌വുഡ് 1876ല്‍ ജപ്പാനില്‍വെച്ച് ആണ് ഹോലുറുസിയ മിക്കാഡോ എന്ന എട്ടു സെന്റി മീറ്റര്‍ വലുപ്പമുള്ള ചിറകുള്ള കൊതുകിനെ ആദ്യമായി കണ്ടെത്തുന്നത്.

English summary
found largest mosquito in china
topbanner

More News from this section

Subscribe by Email