Monday August 20th, 2018 - 6:57:pm
topbanner

ഉറക്കമെണീറ്റ അഞ്ചുവയസ്സുകാരി കുഴഞ്ഞുവീണു; കാരണം തലയിലെ പേന്‍ചെള്ളുകള്‍

akhila
ഉറക്കമെണീറ്റ അഞ്ചുവയസ്സുകാരി കുഴഞ്ഞുവീണു; കാരണം തലയിലെ പേന്‍ചെള്ളുകള്‍

വാഷിങ്ടണ്‍: രാവിലെ ഉറക്കമെണീറ്റ കെയ്ലിന്‍ ഗ്രിഫിന്‍ എന്ന അഞ്ചു വയസ്സുകാരിക്ക് കാലുകള്‍ നിലത്തു കുത്താനായില്ല. പൊടുന്നനെ നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സംസാരിക്കാന്‍ പോലുമാവാത്ത അ
വസ്ഥയിലായി.

അമേരിക്കയിലെ മിസ്സിസ്സിപ്പിയിലാണ് സംഭവം. കുട്ടിയുടെ തലമുടി കെട്ടിയൊതുക്കുമ്പോഴാണ് ചോരകുടിച്ച് കിടക്കുന്ന
പേന്‍ചെള്ളിനെ ശ്രദ്ധയില്‍പെട്ടത്. പെട്ടെന്ന് കാര്യം മനസ്സിലായെങ്കിലും കുട്ടിയുടെ ചോരയൂറ്റിയെടുത്ത ചെള്ളും അസുഖവും തമ്മില്‍ ബന്ധമുണ്ടായെങ്കിലോ എന്ന് സംശയിച്ച് അമ്മ ജെസ്സീക്ക ഗ്രിഫിന്‍ ചെള്ളിനെ പിടിച്ച് കവറിനുള്ളിലാക്കി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി. വിവിധ തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ രോഗം മനസ്സിലാക്കാനായത്.

പിടികൂടിയ ചെള്ളാണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ചുവയസ്സുകാരിയായ കെയ്ലിനെ പിടികൂടിയത് അത്ര സാധാരണമല്ലാത്ത ടിക് പാരലസിസ് എന്ന അവസ്ഥ ആണ്. കുട്ടികളുടെ തലയിലെ ചെള്ളുകള്‍ ഇത്ര ഭീകരമായ അവസ്ഥയില്‍ അവരെ കൊണ്ടെത്തിക്കുമെന്നത് ഗ്രഫിന് മാത്രമല്ല ഈ വാര്‍ത്ത കേട്ട പല അമ്മമാര്‍ക്കും പുതിയ അറിവായിരുന്നു. പേന്‍ പോലെയല്ലെങ്കിലും പേനിനെ പോലെ ത്തന്നെ മനുഷ്യശരീരത്തിലെ രോമങ്ങള്‍ക്കിടയിലും തലയിലെ മുടിയിലുമാണ് ഈ ചെള്ളിനെ കാണാനാവുന്നത്.

പെണ്‍ പേന്‍ ചെള്ളുകളാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. തലയിലെ ചോരയൂറ്റി കുടിക്കുന്ന ചെള്ളുകള്‍ ന്യൂറോ ടോക്സിന്‍ പുറത്തു വിടും. ഇതാണ് പക്ഷാഘാതത്തിന് വഴിവെക്കുന്നത്. പേന്‍ ചെള്ളിന്റെ ഉമിനീര്‍ ഗ്രന്ഥികലാണ് ഈ വിഷം പുറ
ത്ത് വിടുന്നതെന്ന് അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു. കാലാണ് ആദ്യം തളര്‍ന്നു പോവുക. പിന്നീട് മറ്റ് പല അവയവങ്ങളിലേക്കും വ്യാപിക്കും. തലചുറ്റലും ചലന ശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടാക്കും. ശ്വാസം പോലും വലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വരെയെത്തി മരണ വരെ സംഭവിച്ചേക്കാം. 

പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും ഇത്തരം ഒരവസ്ഥയുണ്ടാക്കുന്നത്. മുടി കൂടുതലുള്ള പെണ്‍കുട്ടികളുടെ തലയില്‍ ഇത്തരം ചെള്ളുകള്‍ക്ക് ഒളിക്കാന്‍ സാധിക്കുന്നതാണ് കാരണം. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തളര്‍ന്ന അവസ്ഥ തരണം ചെയ്ത് സാധാരണ നിലയിലേക്ക് കെയ്ലിന്‍ എത്തിയതായി അമ്മ ഗ്രിഫിന്‍ അറിയിച്ചു.


Read more topics: child, paralysed
English summary
five year old child paralysed after tick bite
topbanner

More News from this section

Subscribe by Email