റിയാദ്: ബുര്‍ഖയണിഞ്ഞ അഞ്ച് സ്ത്രീകള്‍ നടുറോഡില്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. തിരക്കേറിയ റോഡിന് സമീപം നടന്ന സംഘട്ടനത്തിനിടെ ഒരു സ്ത്രീയുടെ കൈയില്‍ നിന്നും പിഞ്ചുകുഞ്ഞ് വഴുതി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സൗദി തലസ്ഥാനമായ റിയാദിലാണ് സ്ത്രീകള്‍ പട്ടാപ്പകല്‍ ഇടികൂടിയത്.
ദൃശ്യങ്ങള്‍ ഒരു ടാക്സി ഡ്രൈവറാണ് പകര്‍ത്തിയത്. സ്ത്രീകള്‍ ഇടികൂടുന്നതിന് ഇടെയാണ് ഒരു കുഞ്ഞ് താഴേക്ക് വീഴുന്നത്. അടി നിര്‍ത്താതെയാണ് ഇവര്‍ മര്‍ദ്ദനം തുടരുന്നത്. ഇതിനിടെ കുഞ്ഞിനെ എടുക്കാനും ശ്രമിച്ചു. മറ്റ് സ്ത്രീകള്‍ വീണ്ടും തള്ളുന്നതോടെ കുഞ്ഞ് വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു.
താഴെകിടക്കുന്ന കുഞ്ഞിനെ എടുക്കാന്‍ അമ്മ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റ് സ്ത്രീകള്‍ ഇത് അനുവദിക്കുന്നില്ല. ഇതുവഴി കടന്നുപോയ വാഹനങ്ങളില്‍ ഉള്ളവരാരും വാഹനം നിര്‍ത്തി മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നില്ല. ഇടികൂടുന്ന സ്ത്രീകള്‍ മുഖത്ത് ഇടിക്കുകയും, തലമുടി പിടിച്ച് വലിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ തളരുന്നത് വരെ ഈ പരിപാടി തുടരുന്നു.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച വ്യക്തിയും ഇത് അവസാനിക്കാതെ വരുന്നതോടെ ചിത്രീകരണം അവസാനിപ്പിച്ച് സ്ഥലംവിട്ടു.