Sunday August 19th, 2018 - 11:38:pm
topbanner

മീന്‍ പിടിക്കാന്‍ പോയ യുവാക്കള്‍ മുതലയുടെ പിടിലായി; പിന്നെ സംഭവിച്ചത്...

rajani v
മീന്‍ പിടിക്കാന്‍ പോയ യുവാക്കള്‍ മുതലയുടെ പിടിലായി;  പിന്നെ സംഭവിച്ചത്...

കാന്‍ബറ : മീന്‍പിടിക്കാനായി പോയി മുതലയുടെ പിടിയില്‍ അകപ്പെട്ട യുവാക്കള്‍ക്ക് അഞ്ച് ദിവസത്തിനുശേഷം പുതുജീവന്‍ വീണു. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്.  ചാര്‍ളി വില്ല്യംസ് (19), ബൗള്‍ ബ്രൈസ് മോറിസ് (37) എന്നിവരാണ് ഓസ്‌ട്രേലിയയിലെ ഡംബിര്‍ ഉപദ്വീപില്‍ മീന്‍ പിടിക്കാനായി പോയി കുടുങ്ങിയത്.ഇവരുടെ കാര്‍ ഡംബിര്‍ ഉപദ്വീപില്‍ വച്ച് ചതുപ്പില്‍ കുടുങ്ങി.

കാര്‍ ശരിയാക്കി അവിടെ നിന്ന് തിരികെ വരാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തു നായയെ മുതല ആക്രമിച്ചു.തുടര്‍ന്ന് ഇരുവരെയും ആക്രമിക്കാന്‍ തുടങ്ങിയ മുതല കാറിനടുത്ത് നിന്ന് പോകാതെ വന്നതിനാല്‍ ചാര്‍ളിയും, മോറിസും കാറിന് മുകളില്‍ കയറി ഇരുന്നു.

വിജനമായ  പ്രദേശമായതിനാല്‍ ഇവരെ സഹായിക്കാനായി ആരും ഇല്ലായിരുന്നു. ഇതോടെ രക്ഷപ്പെടാനായി ഇരുവരും ഒരു വീഡിയോ തയ്യാറാക്കി കൂട്ടുകാര്‍ക്ക് സന്ദേശമായി അയച്ചു നല്‍കി. ആ വിഡീയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
 

Read more topics: fishing, young men, trap
English summary
fishing young men trap
topbanner

More News from this section

Subscribe by Email