Sunday September 23rd, 2018 - 6:13:pm
topbanner

പാളങ്ങളില്ലാത്ത ആദ്യ ട്രെയിന്‍ ചൈനയില്‍ ഓട്ടം തുടങ്ങി

Jikku Joseph
പാളങ്ങളില്ലാത്ത ആദ്യ ട്രെയിന്‍ ചൈനയില്‍ ഓട്ടം തുടങ്ങി

ബെയ്ജിംഗ്: പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്.

പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിന്‍ വൈദ്യുതി കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.  2013ല്‍ ചൈന റെയില്‍ കോര്‍പറേഷന്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ച ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹുനന്‍ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണു സര്‍വീസ് ആരംഭിക്കുന്നത്. കോച്ചുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്തുന്നതോടെ 300 പേര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കും.

English summary
first non-transainer train started running in china
topbanner

More News from this section

Subscribe by Email