topbanner
Tuesday November 21st, 2017 - 9:50:am
topbanner
Breaking News

റിയാദില്‍ ഫര്‍ണീച്ചര്‍ ഫാക്ടറിയില്‍ അഗ്നിബാധ: എട്ട് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 10 മരണം

Anju NC
റിയാദില്‍ ഫര്‍ണീച്ചര്‍ ഫാക്ടറിയില്‍ അഗ്നിബാധ: എട്ട് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 10 മരണം


റിയാദ്: റിയാദിലെ ഷിഫയില്‍ ഫര്‍ണീച്ചര്‍ കമ്പനിയുടെ ഫാക്ടറിക്ക് തീ പിടിച്ച് എട്ട് ഇന്ത്യാക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. മരിച്ച രണ്ട് പേര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യക്കാര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല. തൊഴിലാളികള്‍ താമസിച്ചിരുന്നത് ഫാക്ടറിക്കുള്ളിലാണ്. തീപിടുത്തമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും പോലീസ്, റെഡ്ക്രസന്റ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫാക്ടറിയുടെ ഉള്ളിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

English summary
fire in riyad furniture factory, 10 dead
topbanner topbanner

More News from this section

Subscribe by Email