Monday November 19th, 2018 - 6:29:am
topbanner

നിനക്ക് എത്ര പൂര്‍വ്വകാമുകന്‍മാരുണ്ട്; ചോദ്യം ചോദിച്ച പ്രതിശ്രുത വരനെ യുവതി കുത്തിക്കൊന്നു

suji
നിനക്ക് എത്ര പൂര്‍വ്വകാമുകന്‍മാരുണ്ട്; ചോദ്യം ചോദിച്ച പ്രതിശ്രുത വരനെ യുവതി കുത്തിക്കൊന്നു

പൂര്‍വ്വകാല ബന്ധങ്ങള്‍ പടിവാതില്‍ക്കല്‍ ഉപേക്ഷിച്ച് പുതിയ ബന്ധത്തിലേക്ക് കാലുകുത്തിയ യുവതിയോട് പ്രതിശ്രുത വരന്റെ ചോദ്യം, നിനക്ക് എത്ര പൂര്‍വ്വകാമുകന്‍മാരുണ്ടെന്ന്! ഈ ചോദ്യം ഉന്നയിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ അടുക്കളയില്‍ വെച്ച് ഇയാളെ പ്രതിശ്രുത വധു കുത്തിക്കൊന്നു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഈ കൊലപാതകം നടന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ ഇറങ്ങിയപ്പോഴാണ് എത്ര പൂര്‍വ്വകാമുകന്‍മാരുണ്ടെന്ന് ഡേവിഡ് വാല്‍ഷ് കാമുകി കാതറീന ടിനയോട് ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം വീട്ടിലേക്കും എത്തി. അന്ന് രാത്രിയാണ് കൊലപാതകം നടന്നത്. പങ്കാളിയെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞാണ് ടിന ഇയാളെ കുത്തിയതെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

കൊലപാതകക്കുറ്റം ടിന സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും കൊലപാത കേസ് നരഹത്യയായി ചുരുക്കണമെന്ന ഇവരുടെ ആവശ്യം പ്രോസിക്യൂട്ടര്‍മാര്‍ അനുവദിച്ചിട്ടുണ്ട്. പ്രതിശ്രുത വരന്റെ കൈയില്‍ നിന്നും മാനസികവും, ശാരീരികവുമായ ചൂഷണം നേരിട്ടിരുന്നതായി ടിന അവകാശപ്പെടുന്നു. ഇവരെ കടിച്ച് പരുക്കേല്‍പ്പിക്കുന്നതും മറ്റ് പുരുഷന്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും സ്ഥിരമായിരുന്നു.

ഇതിന് പുറമെ മറ്റ് പുരുഷന്‍മാരെ നോക്കുന്നതും, ഡ്രൈവ് ചെയ്യുമ്പോള്‍ കണ്ണാടിയില്‍ നോക്കുന്നതിന് വരെ വിലക്കിയിരുന്നു. കൂടാതെ ഫോണിലെ പുരുഷന്‍മാരുടെ നമ്പറുകളും, ഫേസ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെയും ഇയാള്‍ ബ്ലോക്ക് ചെയ്യുകയും ഡിലീറ്റ് ചെയ്യുന്നതും പതിവായിരുന്നു.

 

 

Read more topics: fiancee, stabbed
English summary
fiancee stabbed man to death
topbanner

More News from this section

Subscribe by Email