Wednesday December 19th, 2018 - 7:04:am
topbanner

വീടിന് മുകളില്‍ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ വലിച്ചെറിഞ്ഞു ; കുഞ്ഞിനെ ചാടിപിടിച്ച് പോലീസുകാരന്‍

suji
വീടിന് മുകളില്‍ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ വലിച്ചെറിഞ്ഞു ; കുഞ്ഞിനെ ചാടിപിടിച്ച് പോലീസുകാരന്‍

അനധികൃത കെട്ടിടം പൊളിച്ചുമാറ്റാനുള്ള പോലീസിന്റെ വരവില്‍ പ്രതിഷേധിച്ചയാള്‍ സ്വന്തം കുഞ്ഞിനെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു പോറല്‍ പോലുമേല്‍ക്കാതെ താഴെ നിന്ന പോലീസുകാര്‍ പിടിച്ചു. അച്ഛനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പോര്‍ട്ട് എലിസബത്തിലെ ചേരിയില്‍ അനധികൃതമായി കെട്ടിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എത്തിയ സംഘവും പോലീസും വന്‍ പ്രതിഷേധമാണ് കണ്ടത്. ക്വാഡ്വെസിയിലെ ചേരിയില്‍ കലാപത്തില്‍ പങ്കെടുത്ത 38 കാരനാണ് പ്രതി. പ്രതിഷേധത്തിന്റെ ഭാഗമായി കുഞ്ഞുമായി മുകളിലേക്ക് കയറുകയായിരുന്നു. വീടിന്റെ മുകളില്‍ നിന്ന് ആദ്യം ഭീഷണി മുഴക്കി. ഫലമില്ലെന്നറിഞ്ഞതോടെ പോലീസ് ജാഗ്രത പാലിച്ചു. സംസാരിക്കവേ തന്നെ പിതാവ് തലകീഴായി പിടിച്ചു കുഞ്ഞിനെ എറിയുകയായിരുന്നു. താഴെ നില്‍ക്കുന്ന പോലീസുകാര്‍ കുഞ്ഞിനെ രക്ഷിച്ചു.

ടൗണ്‍ഷിപ്പിലെ അനധികൃതമായി നിര്‍മ്മിച്ച 90 ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസെത്തിയപ്പോഴാണ് സ്വന്തം ജീവന്‍ വച്ച് പിതാവ് വിലപേശിയത്. പ്രതിഷേധക്കാര്‍ പോലീസിനെതിരെ വന്‍ അക്രമമാണ് നടത്തിയത്. എങ്കിലും അനധികൃത നിര്‍മ്മാണെ പൊളിച്ചു നീക്കിയാണ് പോലീസും സംഘവും മടങ്ങിയത് .

Read more topics: police, father
English summary
father throw child from building police saved baby
topbanner

More News from this section

Subscribe by Email