Monday March 18th, 2019 - 11:27:pm
topbanner
topbanner

ഗ്രില്ലില്‍ കുടുങ്ങിയ കുഞ്ഞിന്റെ തല പുറത്തെടുക്കാന്‍ ബുദ്ധിമുട്ടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ; ഫോട്ടോയെടുത്തുകൊണ്ടിരുന്ന് പിതാവ്

suji
ഗ്രില്ലില്‍ കുടുങ്ങിയ കുഞ്ഞിന്റെ തല പുറത്തെടുക്കാന്‍ ബുദ്ധിമുട്ടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ; ഫോട്ടോയെടുത്തുകൊണ്ടിരുന്ന് പിതാവ്

ഒരു പിതാവ് കുട്ടിയ്ക്ക് അപകടമുണ്ടാകുമ്പോള്‍ ഫോട്ടോയെടുക്കുമോ ?ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍ക്കണിയിലെ കമ്പികള്‍ക്കിടയില്‍ തലകുടുങ്ങിയ കുട്ടിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയ അച്ഛനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ.

സംഭവം ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് നടന്നത്.കളിച്ചുകൊണ്ടിരിക്കേ നാലു വയസ്സുകാരനായ കുട്ടിയുടെ തല കുടുങ്ങുകയായിരുന്നു.കൊച്ചിന്റെ കരച്ചില്‍ കേട്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.പരിക്കൊന്നും കൂടാതെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കുന്നതിന് പകരം കുട്ടിയുടെ സമീപമിരുന്ന് പിതാവ് ദൃശ്യങ്ങള്‍ വീഡിയോയാക്കുകയായിരുന്നു.
തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ കമ്പി മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി.അപ്പോള്‍ മാത്രമാണ് പിതാവ് മൊബൈല്‍ നിലത്ത് വച്ചത് .ചൈനയിലെ സോഷ്യല്‍മീഡിയകളില്‍ സംഗതി ചര്‍ച്ചയായി.ഒപ്പം വിമര്‍ശനങ്ങളും നിറയുകയാണ് .

 

Viral News

English summary
father take photos while child is in danger situation
topbanner

More News from this section

Subscribe by Email