Wednesday November 14th, 2018 - 6:52:am
topbanner

പെണ്‍മക്കളെ 10 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ചു; മകളെ പിതാവ് രണ്ട് തവണ ഗര്‍ഭിണിയാക്കി

suji
 പെണ്‍മക്കളെ 10 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ചു; മകളെ പിതാവ് രണ്ട് തവണ ഗര്‍ഭിണിയാക്കി

ഇരട്ടകളായി പിറന്ന പെണ്‍മക്കളെ 10 വര്‍ഷക്കാലം പൂട്ടിയിട്ട് പീഡിപ്പിച്ചു. അമേരിക്കയിലെ മിനിപോളിസിലെ വീട്ടിലാണ് പെണ്‍മക്കള്‍ പിതാവിന്റെ പീഡനത്തിന് ഇരയായത്. പെണ്‍മക്കളെ തുടര്‍ച്ചയായി പീഡിപ്പിച്ചതിന് പുറമെ പട്ടിണിക്കിടുന്നതും മര്‍ദ്ദിക്കുന്നതും പതിവാക്കിയ 51കാരന്‍ ജെറി ലീ കറിയാണ് ഒടുവില്‍ പിടിയിലായത്.

പീഡനത്തിന് ഇരയാക്കിയ ഒരു കുട്ടിയെ ഇയാള്‍ രണ്ട് തവണ ഗര്‍ഭിണിയാക്കിയെന്നും ഇതില്‍ കുട്ടികള്‍ പിറന്നതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 2014 ജൂണിലും, 2017 ഒക്ടോബറിലുമായിരുന്നു പ്രസവങ്ങള്‍. തുടര്‍ച്ചയായി പീഡനത്തിന് ഇരയായതോടെ പെണ്‍കുട്ടികളുടെ മാനസിക നില തകരാറിലായി. ഇപ്പോള്‍ 20കളില്‍ പ്രായമുണ്ട് ഇവര്‍ക്ക്.

കൂട്ടത്തില്‍ ഒരു കുട്ടി രക്ഷപ്പെട്ടതോടെയാണ് 10 വര്‍ഷക്കാലം നീണ്ട പീഡനത്തിന് അന്ത്യം കുറിച്ചത്. ഈ മകള്‍ അധികൃതരെ പിതാവിന്റെ പീഡനങ്ങളെക്കുറിച്ച് അറിയിക്കുകയായിരുന്നു. ഇവരുടെ 48 വയസ്സുള്ള അമ്മയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒളിച്ചോടിയ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇരട്ട പെണ്‍കുട്ടികളെ കൂടാതെ ഒരു 10 വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്. ഈ കുട്ടിയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. മകള്‍ മുതിര്‍ന്നതോടെ പുറത്തുള്ള ആണുങ്ങളെ കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ കഴുത്തില്‍ പട്ടികളെ പൂട്ടുന്ന ചങ്ങലയിട്ട് വാതിലില്‍ കെട്ടിയിട്ടിരുന്നു. ഈ സമയങ്ങളില്‍ ഭക്ഷണവും ലഭിക്കില്ല. തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിച്ച ശേഷമാകും ഇയാള്‍്‌ക്കെതിരെ വാദങ്ങള്‍ ആരംഭിക്കുക.

 

Read more topics: raped, twin daughters ,us
English summary
Father chained up his twin daughters and 10 years and repeatedly raped them
topbanner

More News from this section

Subscribe by Email