Wednesday May 23rd, 2018 - 7:00:am
topbanner

അവധി ആഘോഷിക്കാന്‍ എത്തിയ കുടുംബം ഹോട്ടലില്‍ സ്വീകരിക്കാനെത്തിയ ആളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു

Jikku Joseph
അവധി ആഘോഷിക്കാന്‍ എത്തിയ കുടുംബം ഹോട്ടലില്‍ സ്വീകരിക്കാനെത്തിയ ആളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു

അവധി ആഘോഷിക്കാന്‍ എത്തിയ കുടുംബം ഹോട്ടലില്‍ എത്തിയതായിരുന്നു കുടുംബം. എന്നാല്‍ പുലര്‍ച്ചെ സ്വീകരിക്കാനെത്തിയ ആളെ കണ്ടതോടെ ജീവനും കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു. ഫ്‌ലോറിഡായിലാണ് സംഭവം നടക്കുന്നത്.

ചീങ്കണ്ണി ശല്യം കൊണ്ട് ഏറെ പ്രസിദ്ധമാണ് ഫ്‌ലോറിഡ. അപ്രതീക്ഷിതമായി എവിടെ വേണമെങ്കിലും മുതലകളെ കാണാന്‍ സാധിക്കും. അത്തരത്തിലൊരനുഭവമാണ് ഹോട്ടലിലെത്തിയ ഈ കുടുംബത്തിനും ഉണ്ടായത്.

ഡോറ് തുറന്ന് അകത്ത് കയറിയപ്പോള്‍ കണ്ടത് ഹോട്ടലിലെ വരാന്തയില്‍ കൂടി വിലസുന്ന ചീങ്കണ്ണിയെയാണ്. അഞ്ചടി നീളമുള്ള ചീങ്കണ്ണി ലോബിയിലൂടെ നടക്കുകയും തുറന്ന് കിടന്ന റൂമുകളില്‍ കയറുകയും ചെയ്തതോടെ ഹോട്ടല്‍ അധികൃതര്‍ മൃഗസംരക്ഷണ വകുപ്പിനെ വിളിച്ചു. ഗോള്‍ഫ് കോഴ്‌സുകളിലും ഷോപ്പിങ് മാളുകളിലും പാര്‍ക്കിങ് ഏരിയയിലുമെല്ലാം ഇഴ ജന്തുക്കള്‍ ധാരാളമായി എത്താറുണ്ട്.

സാധാരണ അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഇത്തരത്തില്‍ ഇഴജന്തുക്കള്‍ മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്തുന്നതെന്നാണ് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തായാലും സംഭവത്തിന്റെ വീഡിയോയും എത്തിയിട്ടുണ്ട്.

 

English summary
family came to celebrate the holiday, they found the man who had fled to the hotel

More News from this section

Subscribe by Email