Wednesday April 25th, 2018 - 12:26:pm
topbanner

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാറുണ്ട് ; സക്കര്‍ബര്‍ഗ്

suji
ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാറുണ്ട് ; സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ കുറ്റസമ്മതം കൂടി വരികയാണ്. ഫേബ്‌സുക്ക് മെസഞ്ചര്‍ സ്വകാര്യമല്ല, ഇതിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങളും തങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതായാണ് സോഷ്യല്‍ മീഡിയ വമ്പന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് വ്യക്തികള്‍ കൈമാറുന്ന സന്ദേശങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നതായാണ് സക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നത്. എന്നാല്‍ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണിതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായുള്ള വിവാദം കെട്ടടങ്ങും മുന്‍പാണ് പുതിയ വെടിക്കെട്ടിന് തിരികൊളുത്തിയത്. ചിത്രങ്ങളും, സന്ദേശങ്ങളുമെല്ലാം പരിശോധിക്കുന്നതാണ് സക്കര്‍ബര്‍ഗ് തുറന്ന് സമ്മതിക്കുന്നത്.

സദുദ്ദേശ്യത്തോടെയാണ് ഈ രീതിയെങ്കിലും സ്വകാര്യത ഉണ്ടെന്ന് കരുതിയ കാര്യങ്ങളാണ് പുറത്തറിഞ്ഞതെന്ന് വ്യക്തമാകുന്നത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ ഫോണ്‍ വിളികളും, മെസേജ് ചരിത്രവും വരെ ശേഖരിക്കുന്നുവെന്ന വെളിപ്പെടുത്തലും ഫേസ്ബുക്കിന് നാണക്കേടായിരുന്നു. മെസഞ്ചറില്‍ നടത്തുന്ന നിരീക്ഷണങ്ങളില്‍ നിന്നുമുള്ള ഡാറ്റ പരസ്യം പോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സുരക്ഷയ്ക്കായുള്ള ഇടപെടല്‍ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറിയാണെന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്.

 

Read more topics: facebook, Messenger app
English summary
facebook scans pictures and links sent on its Messenger app

More News from this section

Subscribe by Email