topbanner
Thursday July 27th, 2017 - 4:07:am
topbanner

പാക്കിസ്താന്റെ ആവശ്യം ഫെയ്‌സ്ബുക്ക് തള്ളി

Jikku Joseph
പാക്കിസ്താന്റെ ആവശ്യം ഫെയ്‌സ്ബുക്ക് തള്ളി

ഇസ്ലാമാബാദ്: എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെയും മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്താന്റെ നിര്‍ദേശം ഫെയ്‌സ്ബുക്ക് നിരാകരിച്ചു. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിക്കണമെന്നാണ് പാക്കിസ്താന്‍ ആവശ്യപ്പെട്ടത്. പക്ഷേ എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഇമെയിലുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ഫെയ്‌സ്ബുക്ക് നല്‍കിയത്.

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മൊബൈല്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പാക്കിസ്താന്‍ ഈ ആവശ്യം ഉന്നിയച്ചത്. പാക്കിസ്താന്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതാണ് ഈ വിവരം.

English summary
facebook rejected what pakistan said
topbanner topbanner

More News from this section

Subscribe by Email