Wednesday September 19th, 2018 - 9:03:pm
topbanner
Breaking News

മുന്‍ കാമുകനോടുള്ള അസൂയ ; വെളുപ്പിന് വിദ്യാര്‍ത്ഥിനി നടത്തിയ അക്രമത്തില്‍ യുവാവിനും കാമുകിയ്ക്കും പരിക്ക്

suji
മുന്‍ കാമുകനോടുള്ള അസൂയ ; വെളുപ്പിന് വിദ്യാര്‍ത്ഥിനി നടത്തിയ അക്രമത്തില്‍ യുവാവിനും കാമുകിയ്ക്കും പരിക്ക്

മുന്‍ കാമുകന് പുതിയ കാമുകിയെ കിട്ടിയെന്ന വാര്‍ത്തയറിഞ്ഞ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. മുന്‍ കാമുകനെയും, കാമുകിയെയും യുവതി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 2 മണിക്കാണ് 18കാരനായ ടൈറോണ്‍ ബെയിന്‍സിന്റെ താമസസ്ഥത്ത് അതിക്രമിച്ച് കടന്ന് 18കാരി അന്നാ ഡിക്കിന്‍സണ്‍ അക്രമം കാണിച്ചത്.

ഉറ്റസുഹൃത്തുക്കളായ കാതറീന്‍ സ്റ്റാന്‍ലി, ജോര്‍ദാന്‍ ഗാര്‍ഡ്‌നര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അന്ന ഈ പണിയൊപ്പിച്ചത്. മുന്‍ കാമുകന്റെ പുതിയ കാമുകിയെ നാണംകെടുത്താന്‍ ഈ 17കാരിയുടെ മുടി വെട്ടിയെടുക്കാനും ഇവര്‍ ശ്രമിച്ചു. സംഭവത്തില്‍ ഡിക്കിന്‍സണെ 32 മാസക്കാലത്തെ യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് അയച്ചു.

മനഃപ്പൂര്‍വ്വം പരുക്കേല്‍പ്പിച്ചതായി സമ്മതിച്ചതോടെയാണ് ശിക്ഷ. സ്റ്റാന്‍ലി, ഗാര്‍ഡ്‌നര്‍ എന്നിവര്‍ 32, 21 മാസം ശിക്ഷയാണ് നല്‍കിയത്. ഫെബ്രുവരി 19ന് അക്രമം നടക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെ അന്ന ഭീഷണി തുടങ്ങിയിരുന്നു. ഇതാണ് പാതിരാ വെളുപ്പിന് നോക്കി സുഹൃദ് സംഘം പകരംവീട്ടിയത്. അതേസമയം സ്വന്തം വീട്ടില്‍ സുരക്ഷിതമായ ഉറങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആരെങ്കിലും നിയമം കൈയിലെടുക്കുന്നത് മണ്ടത്തരമാണെന്നും കോടതി വിധിച്ചു.

 

Read more topics: ex lover attack, injured
English summary
ex lover attack student and lover injured
topbanner

More News from this section

Subscribe by Email