Thursday February 21st, 2019 - 3:43:pm
topbanner

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയേക്കും; ഇന്ത്യയുമായുള്ള ബന്ധം കലുഷിതമാകും

NewsDesk
പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയേക്കും; ഇന്ത്യയുമായുള്ള ബന്ധം കലുഷിതമാകും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവും മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്.

പൊതുതിരഞ്ഞെടുപ്പില്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. പിടിഐ 112 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസിന് (പിഎംഎല്‍-എന്‍) 64 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.

ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാട്ടി 38 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇമ്രാന്‍ ഖാന്‍ അദ്ദേഹം മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു.

ത്രിശങ്കുസഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പിപിപിയുടെ നിലപാട് നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലത്തില്‍ എതിര്‍പ്പുമായി ഷെരീഫിന്റെ പാര്‍ട്ടി രംഗത്തെത്തി. പാക്കിസ്ഥാനില്‍ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവര്‍ ആരോപിച്ചു.

വന്‍ സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. 4,50,000 പോലീസുകാരും സുരക്ഷാച്ചുമതലയിലുണ്ട്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ഇത്രയേറെ സുരക്ഷയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ കലുഷിതമാകുമെന്നാണ് റിപ്പോര്‍ട്ട്. വിഘടന വാദികളുമായി അടുത്തു ബന്ധമുള്ള ഇമ്രാന്‍ നവാസ് ഷെരീഫിന്റെ ഇന്ത്യ ബന്ധത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Viral News

English summary
Ex-cricketer Khan leads Pakistan elections in early counting
topbanner

More News from this section

Subscribe by Email