Tuesday August 21st, 2018 - 6:32:am
topbanner

കിം സിംഗപ്പൂരു പോയത് നാട്ടുകാര്‍ അറിഞ്ഞത് രണ്ടുദിവസത്തിന് ശേഷം ; രാജ്യത്തുള്ള ഒരേ ഒരു പത്രത്തിനായി അടിപിടി

suji
കിം സിംഗപ്പൂരു പോയത് നാട്ടുകാര്‍ അറിഞ്ഞത് രണ്ടുദിവസത്തിന് ശേഷം ; രാജ്യത്തുള്ള ഒരേ ഒരു പത്രത്തിനായി അടിപിടി

സിംഗപൂര്‍ ; ഏകാധിപതി എന്ന ലേബലില്‍ നിന്ന് ഒരു മാറ്റമുണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും ചരിത്രമായ ഒരു കടിക്കാഴ്ചയാണ് യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ പ്രസിഡന്റും തമ്മില്‍ നടന്നത്. കിം ജോങ് ഉന്നിന്റെ ഈ സമാധാന നീക്കം ലോകം മുഴുവന്‍ വീക്ഷിക്കുകയാണ്. എന്നാല്‍ സ്വന്തം നാട്ടുകാര്‍ കാര്യങ്ങള്‍ അറിയുന്നത് കുറച്ച് വൈകിയാണ്.

മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇവിടെ അച്ചടിക്കുന്ന ഏക പത്രമായ ഭരണപാര്‍ട്ടിയുടെ മുഖപത്രത്തിലെ മുന്‍പേജില്‍ വാര്‍ത്തയിതായിരുന്നു.ചര്‍ച്ചകള്‍ മുടങ്ങുമോ എന്നുവരെ ആശങ്ക നിന്നിടത്ത് നിന്നാണ് ഇരുവരും ചര്‍ച്ച നടത്തുകയും സമാധാനത്തിനുള്ള തീരുമാനമെടുക്കുകയും ചെയ്തത് .

രാജ്യത്തെ ഏക ടെലിവിഷന്‍ ചാനലും സംപ്രേഷണം ചെയ്തത് കിം ട്രംപ് കൂടിക്കാഴ്ച തന്നെ. പൊതു ഇടങ്ങളിലും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലും വാര്‍ത്ത വായിക്കാന്‍ ജനകൂട്ടം തടിച്ചുകൂടുകയായിരുന്നു. രാജ്യത്ത് വലിയ സ്‌ക്രീനില്‍ ലൈവും കാണിച്ചു. ട്രംപ് കിം ഉച്ചകോടിഫയെ ലോക കാഴ്ചയെന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ സമാധാന ചര്‍ച്ചയെ ഏവരും പുകഴുത്തുകയാണ്. എയര്‍ ചൈനയില്‍ സുരക്ഷിതനായി ട്രംപിനെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും ടിവിയില്‍ കാണിച്ചു. ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളുമായിട്ടാണ് കിം എത്തിയത് .ഏതായാലും ഇനിയുള്ള സമാധാന നീക്കങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലേ വിദ്വേഷം ഇല്ലാതായോ എന്ന കാര്യത്തില്‍ വ്യക്തത കൊണ്ടുവരൂ.

 

Read more topics: north Koreans , trump, kim
English summary
even late north Koreans are learning about the trump kim summit
topbanner

More News from this section

Subscribe by Email