Wednesday November 14th, 2018 - 11:11:pm
topbanner

മലയാളി എഞ്ചിനീയറെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

NewsDesk
മലയാളി എഞ്ചിനീയറെ ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: ലിബിയ തലസ്ഥാനമായ ട്രിപ്പോളിയിലെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രൊജക്ടില്‍ ഐടി എഞ്ചിനീയറായി ജോലി നോക്കുകയായിരുന്ന മലയാളിയെ തട്ടിക്കൊണ്ടുപോയി.

ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയുമാണ് തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് 31നാണ് സംഭവം. നാലുദിവസമായി ഇവരെപ്പറ്റി വിവരമൊന്നുമില്ല.

റെജിയുടെ ഭാര്യ എറണാകുളം സ്വദേശിയായ ഷിനുജ, മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവരടങ്ങുന്ന കുടുംബം ഏതാനും വര്‍ഷമായി ട്രിപ്പോളിയിലാണ്. ട്രിപ്പോളിയില്‍ നേഴ്‌സായ ഷിനുജയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

2007ലാണ് റെജി ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2010 ല്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. 2014ല്‍ വീണ്ടും പോവുകയായിരുന്നു. റെജിയെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍മുഖേന ലിബിയയിലെ ഇന്ത്യന്‍എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 സരിതയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഒഴുക്കിയത് കോടികള്‍?

Read more topics: IT, engineer, Kerala, Libya
English summary
IT engineer from Kerala abducted by Libya militia
topbanner

More News from this section

Subscribe by Email