ഹീറോ ബ്രിട്ടീഷ് ഡൈവറെ കുട്ടി പീഡകനെന്ന് വിശേഷിപ്പിച്ച ടെസ്ല ഭീമന് എലണ്‍ മസ്കിനെതിരെ മൂന്ന് രാജ്യങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്കുന്നു. താന്‍ തായ്ലന്ഡിലേക്ക് പോയത് കുട്ടിയെ വധുവാക്കാനാണെന്ന ശതകോടീശ്വരന്റെ അവകാശവാദം 100% നുണയാണെന്ന് 63കാരനായ വെര്‍ണോണ്‍ അണ്‍സ്വര്‍ത്ത് വ്യക്തമാക്കി. ഇത്തരം വാക്കുകള്‍ ഏറെ വേദനിപ്പിക്കുന്നതുമാണ്.
അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തായ്ലാന്ഡില് കുറ്റകൃത്യമാണ്. മസ്കിനെ ജയിലില്‍ എത്തിക്കാനും കേസിന് സാധിക്കും. തായ്ലാന്ഡിന് പുറമെ യുഎസ്, യുകെ എന്നിവിടങ്ങളിലും മാനനഷ്ട കേസിന് പോകാനാണ് സെന്റ് ആല്‍ബന്‍സിലെ ഫിനാന്‍ഷ്യല്‍ ബ്രോക്കറായ വെര്‍ണോണ്‍ വ്യക്തമാക്കി.
ജൂലൈ മുതല്‍ ഈ പരിപാടി ആരംഭിച്ചതാണ് ഈ അപമാനിക്കല്‍ പരിപാടിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് ആരോപണങ്ങള്‍. മസ്കിന്റെ കൈയില്‍ പണമുണ്ട് എന്നാല്‍ അന്തസ്സ് ഇല്ലെന്നാണ് തോന്നുന്നത്, അഭിഭാഷകന് വ്യക്തമാക്കി. പേപല്‍ സഹസ്ഥാപകന്‍ കൂടിയായ മസ്ക് സ്വകാര്യ അന്വേഷകരെ ഉപയോഗിച്ച് ചെളിവാരി എറിയുമെന്നും ആശങ്കയുണ്ട്. ഇതിനിടെയാണ് കേസ് ഒരുങ്ങുന്നത്.