Monday November 19th, 2018 - 7:26:am
topbanner

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

JB
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തിലേറിയ ശേഷമുള്ള ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

ആദ്യ റിപ്പോര്‍ട്ട് പ്രകാരം വെര്‍മന്റിന്റെ സെനറ്ററായ ബേണി സാന്റേഴ്‌സും മസാഷുസെറ്റ്‌സിന്റെ എലിസബത്ത് വാരനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ ഗ്രൈഗ് പെന്‍സ് ഇന്‍ഡിയാനയില്‍ നിന്നും വിജയിച്ചു. റിപബ്ലിക്കന്‍സിനായി ഡെമോക്രാറ്റിന്റെ ജിയാനിന്‍ ലീ ലൈക്കിനെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നിലവില്‍ ഡെമോക്രാറ്റ്‌സ് ആണ് മുന്നേറ്റം നടത്തുന്നത്.

ഇന്ത്യന്‍ വംശജരായ 80ലധികം പേര്‍ ഇത്തവണ ജനവിധി തേടുന്നുണ്ട്. പോളിംഗ് ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് വിവരം. ഇതിനകം 40 ?ദശലക്ഷം പേര്‍ പ്രാരംഭ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കഴിഞ്ഞ 50 വര്‍ഷത്തെ പോളിംഗ് ശതമാനം ഇത്തവണ പഴങ്കഥയാകുമെന്നാണ് വിലയിരുത്തല്‍.

ട്രംപിന് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. സെനറ്റിലും ജനപ്രതിനിധിസഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം ആവര്‍ത്തിക്കാനായാല്‍ ട്രംപിന് അമേരിക്കയുടെ ഭരണചക്രം തുടര്‍ന്നും സുഗമമായി തിരിക്കാം. മറിച്ച് ഇതില്‍ രണ്ടില്‍ ഏതെങ്കിലുമൊന്നിലെങ്കിലും ഭൂരിപക്ഷം കുറഞ്ഞാല്‍ അത് ട്രംപിന് കുറച്ചൊന്നുമാകില്ല തലവേദന സൃഷ്ടിക്കുകയെന്നാണ് അനുമാനം.

 

Read more topics: election, in america,
English summary
election in america
topbanner

More News from this section

Subscribe by Email