Saturday September 22nd, 2018 - 9:33:am
topbanner

വിവാഹ പൂര്‍വ്വ ലൈംഗീക ബന്ധം ചര്‍ച്ച ചെയ്ത ചാനല്‍ അവതാരികയ്ക്ക് മൂന്നു വര്‍ഷം തടവ്

suji
വിവാഹ പൂര്‍വ്വ ലൈംഗീക ബന്ധം ചര്‍ച്ച ചെയ്ത ചാനല്‍ അവതാരികയ്ക്ക് മൂന്നു വര്‍ഷം തടവ്

ചാനല്‍ പരിപാടിയ്ക്കിടെ വിവാഹ പൂര്‍വ ലൈംഗീകത ചര്‍ച്ച ചെയ്ത അവതാരകയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ.ഈജിപ്തിലെ അല്‍ നഹര്‍ ടിവി അവതാരികയായ ദുവാ സലാലയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും കുട്ടികളുണ്ടാകുന്നതിനെ കുറിച്ചും സംസാരിച്ചതിനാണ് ശിക്ഷ.
ചാനല്‍ പരിപാടിയില്‍ കൃത്രിമ വയറുമായി പ്രത്യക്ഷപ്പെട്ട ദുവാ ' ഒരുവള്‍ വിവാഹ മോചിതയായാല്‍ അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്.എന്നാല്‍ ദൈവവിധി മൂലം വിധവയായാലും അവള്‍ മാത്രമായിരിക്കും കുട്ടിയുടെ രക്ഷിതാവ്.അതുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം വിവാഹത്തിന് മുമ്പ് തന്നെ കുട്ടിയുടെ രക്ഷിതാവ് ആകണോ വേണ്ടയോ എന്ന് ' എന്നിങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.
പരിപാടി സംപ്രേക്ഷണം ചെയ്ത ഉടനെ ഇവരെ ചാനലില്‍ നിന്ന് പുറത്താക്കി.കേസെടുത്തി.ആയിരം ഈജിപ്ഷ്യന്‍ പൗണ്ട് പിഴ ഈടാക്കാനും കോടതി വിധിച്ചു.എന്നാല്‍ യുവതിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുണ്ട് .

Read more topics: egyptian tv presenter,jailed
English summary
egyptian tv presenter jailed for outraging public decency
topbanner

More News from this section

Subscribe by Email