Saturday November 17th, 2018 - 10:51:pm
topbanner

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂകമ്പം

NewsDesk
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂകമ്പം

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയിലെ തെക്കന്‍ കലിഫോര്‍ണിയ തീരമേഖലയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചിന് സമീപം ഭൂനിരപ്പില്‍നിന്നു 16.8 കിലോമീറ്റര്‍ ആഴത്തിലാണ്. സുനാമി മുന്നറിയിപ്പില്ലെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചാനല്‍ ഐലന്‍ഡ്‌സ് ബീച്ചില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയുള്ള ലോസ് ആഞ്ചലസിലും പ്രകമ്പനം അനുഭവപ്പെട്ടു. ടര്‍സാന, സാന്‍ ദിമാസ്, ലോംഗ് ബീച്ച്, പൊമോണ, ടോറന്‍സ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more topics: earthquake, Southern California
English summary
Largest earthquake in several years shakes Southern California
topbanner

More News from this section

Subscribe by Email