Monday November 19th, 2018 - 5:06:am
topbanner

അച്ഛനെ കാണാനില്ലെന്ന ആശങ്കയില്‍ ദുബായ് പോലീസിന് വിളിവന്നു ; ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്

suji
അച്ഛനെ കാണാനില്ലെന്ന ആശങ്കയില്‍ ദുബായ് പോലീസിന് വിളിവന്നു ; ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ്

ദുബായ് പോലീസിന്റെ ജാഗ്രത കൈയ്യടി നേടുന്നു.യുഎസിലുള്ള മകന്‍ അച്ഛനെ കാണുന്നില്ലെന്ന് ഫോണിലൂടെ പോലീസിനെ അറിയിക്കുകയായിരുന്നു.മകന്റെ ആശങ്ക കണ്ട പോലീസ് ആശ്വസിപ്പിക്കുക മാത്രമല്ല ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി നല്‍കി.

ദുബായിലെ റിഫ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.ദുബായില്‍ കഴിയുന്ന പിതാവിനെ കുറിച്ച് വിവരമില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പറഞ്ഞ് ഏഷ്യക്കാരനായ മകനാണ് സ്റ്റേഷനിലേക്ക് വിളച്ചതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.ഇപ്പോള്‍ അമേരിക്കയിലാണ് താമസം.മകന്റെ ആശങ്കയോടെയുള്ള പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ പിതാവിനെ പോലീസ് കണ്ടെത്തി.അദ്ദേഹം സുരക്ഷിതനായിരുന്നു.എന്നാല്‍ ഫോണിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
പിതാവിന്റെ തൊഴിലുടമയോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്നും വീട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നില്ലെന്നുമാണ് മറുപടി നല്‍കിയത്.ഒരു സുഹൃത്തിനൊപ്പമാണ് ഇപ്പോള്‍ ദുബായില്‍ കഴിയുന്നത്.മോശം അവസ്ഥയായതിനാല്‍ മകന്‍ ഉള്‍പ്പെടെ ആരോടും സംസാരിക്കാന്‍ മടിയുണ്ടായി .എന്നാല്‍ പിതാവുമായി സംസാരിക്കാന്‍ പോലീസ് തന്നെ മകന് അവസരമൊരുക്കി.മാത്രമല്ല ഫോണ്‍ പ്രശ്‌നവും പരിഹസിച്ചു.ഈ മകന് എത്ര നന്ദി പറഞ്ഞാലും തീരില്ല വലിയ സഹായത്തിന്...

Read more topics: dubai police,missing
English summary
dubai police find out missing man in one hour
topbanner

More News from this section

Subscribe by Email