Sunday September 23rd, 2018 - 12:29:am
topbanner

കുവൈറ്റില്‍ ഇനി മുതല്‍ വീട്ടു വേലക്കാരില്ല

suji
കുവൈറ്റില്‍ ഇനി മുതല്‍ വീട്ടു വേലക്കാരില്ല

കുവൈറ്റില്‍ വീട്ടുജോലി ചെയ്യുന്നവരെ ഇനി വീട്ടുവേലക്കാര്‍ എന്നു വിളിക്കാന്‍ പാടില്ലെന്ന് ഉത്തരവ് .കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത് .

വീട്ടുവേലക്കാരി,ദാസന്‍,ഭൃത്യന്‍ എന്നീ വാക്കുകള്‍ക്ക് പകരം രാജ്യാന്തര മനുഷ്യാവകാശ സംഘടന ഉപയോഗിക്കുന്ന വാക്കായ ഗാര്‍ഹിക തൊഴിലാളികള്‍ എന്നു വേണം വിളിക്കാനെന്ന് മനുഷ്യാവകാശ സൊസൈറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികള്‍ ഒരിക്കലും ഭൃത്യനല്ല.അവര്‍ ഗാര്‍ഹിക ജീവനക്കാര്‍ മാത്രമാണ് .സ്വദേശികളുടെ വീടുകളിലെ സ്ഥിരം സാന്നിധ്യമാണിവര്‍.ഇത്തരത്തിലുള്ള തൊഴിലുകള്‍ വഴി അവര്‍ രാജ്യത്തെ സേവിക്കുകയാണെന്നും മനുഷ്യാവകാശ സൊസൈറ്റി വ്യക്തമാക്കി.

Read more topics: servent ,kuwait, domestic staff
English summary
dont use words maid servent in kuwait
topbanner

More News from this section

Subscribe by Email