Thursday February 21st, 2019 - 1:40:pm
topbanner

ചൈനക്കാര്‍ക്ക് വേണ്ടി കഴുതകളെ തട്ടിക്കൊണ്ടുപോകുന്നു; ആഫ്രിക്കയില്‍ കഴുത ഉടമകള്‍ക്ക് ആകെ കിട്ടുന്നത് എല്ല് മാത്രം

suji
 ചൈനക്കാര്‍ക്ക് വേണ്ടി കഴുതകളെ തട്ടിക്കൊണ്ടുപോകുന്നു; ആഫ്രിക്കയില്‍ കഴുത ഉടമകള്‍ക്ക് ആകെ കിട്ടുന്നത് എല്ല് മാത്രം

നെയ്‌റോബി: ആഫ്രിക്കയിലെ കഴുത ഉടമകള്‍ ഇപ്പോള്‍ ആശങ്കയിലാണ്. ഒരു രാത്രി ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ മൃഗങ്ങളെ കാണാതാകുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. സ്വാഹിലിയിലെ ഗ്രാമങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ മൃഗങ്ങളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. പക്ഷെ അന്വേഷണം എങ്ങും എത്തിയില്ല. ഒടുവില്‍ ഗ്രാമത്തിലെ കുട്ടികളാണ് മുതിര്‍ന്നവരെ ഇവയുടെ അവശിഷ്ടങ്ങളിലേക്ക് നയിച്ചത്.

തല വെട്ടിയ ശേഷം കഴുതകളുടെ തോല് ചൈനയിലെ ആരോഗ്യ മേഖലയിലേക്കാണ് കൊണ്ടുപോകുന്നത്. കരിഞ്ചന്ത വഴിയാണ് ചൈനയിലേക്ക് കഴുത തോല്‍ കടത്തുന്നത്. കെനിയയില്‍ നിന്നും ബുര്‍കിന ഫാസോയിലേക്കും, ഈജിപ്ത്, നൈജീരിയ എന്നിവിടങ്ങളില്‍ ഇതിനുള്ള ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി മൃഗസംരക്ഷണ ഗ്രൂപ്പുകള്‍ പറയുന്നു.

ചൈനയില്‍ കഴുതകളുടെ എണ്ണം കുറയുന്നതോടെ എജിയാവോ നിര്‍മ്മാതാക്കള്‍ കരിഞ്ചന്ത വഴി ഇവയെ തേടുകയാണ്. ഇതോടെയാണ് ആഫ്രിക്കയില്‍ അക്രമങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

 

Viral News

Read more topics: donkey,skinned, africa,china
English summary
donkeys stolen skinned in africa to feed chinese demand
topbanner

More News from this section

Subscribe by Email