Monday November 19th, 2018 - 6:44:am
topbanner

മുന്‍ കാമുകിക്ക് ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ നല്‍കിയ ഡോക്ടര്‍ക്ക് തടവ് ശിക്ഷ

NewsDesk
മുന്‍ കാമുകിക്ക് ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ നല്‍കിയ ഡോക്ടര്‍ക്ക് തടവ് ശിക്ഷ

വാഷിംഗ്ടണ്‍: കാമുകി അറിയാതെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്. വാഷിംഗ് ടണ്‍ സ്വദേശിയായ സികന്ദര്‍ ഇമ്രാന്‍ ആണ് ശിക്ഷ ലഭിച്ചത്.

ഇമ്രാന്‍ കാമുകി ബ്രൂക്ക് ഫിസ്‌കെയ്ക്ക് ചായയില്‍ ഗുളിക നല്‍കിയതായി കോടതി കണ്ടെത്തി. ഇരുവരും ഒരുമിച്ച് ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷം താമസിച്ചിരുന്നു.

ഇമ്രാന്‍ പിന്നീട് ന്യൂയോര്‍ക്ക് വിട്ട് വാഷിംഗ്ടണിലേക്കു പുതിയ ജോലിക്കായി പോയി. ആ സമയത്താണ് ഫിസ്‌കെ താന്‍ ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇമ്രാന്‍ കുഞ്ഞിനെ ഇപ്പോള്‍ വേണ്ടെന്നും അബോര്‍ട്ട് ചെയ്തു കളയാമെന്ന് പറയുകയും ചെയ്തെങ്കിലും ഫിസ്‌കെ വഴങ്ങിയില്ല.

തുടര്‍ന്ന് 2017 മെയ് ല്‍ ന്യൂയോര്‍ക്കിലെ ഫെര്‍മിംഗ് ടണില്‍ നിന്ന് ഇമ്രാനോട് കുഞ്ഞിനെക്കുറിച്ച് സംസാരിക്കാനായി വാഷിംഗ്ടണിലേക്ക് എത്തി. ഈ സമയത്ത് ഇമ്രാന്‍ വീണ്ടും കുഞ്ഞിനെ വേണ്ടെന്നു വെയ്ക്കാന്‍ വാദം ഉയര്‍ത്തിയെങ്കിലും ഫിസ്‌കെ സമ്മതിക്കാതെ വന്നതോടെ കാമുകിക്കായുള്ള ചായയില്‍ അബോര്‍ഷന്‍ പില്‍സ് കലര്‍ത്തി നല്‍കുകയായിരുന്നു.

ചായ കുടിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവെച്ച് ഫിസ്‌കെയ്ക്ക് 17 ആഴ്ചകള്‍ പ്രായമുള്ള കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു. ഇതേതുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.

Read more topics: doctor, girlfriend, tea, abortion, pills
English summary
A doctor laced his ex-girlfriend’s tea with abortion pills and got three years in prison
topbanner

More News from this section

Subscribe by Email