Wednesday December 19th, 2018 - 3:23:am
topbanner

പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു ; വനിതാ ഡോക്ടര്‍ക്ക് സംഭവിച്ചത് വന്‍ വീഴ്ച

suji
പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു ; വനിതാ ഡോക്ടര്‍ക്ക് സംഭവിച്ചത് വന്‍ വീഴ്ച

പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിതാ ഡോക്ടറിനാണ് പിഴവ് സംഭവിച്ചത്. ഇതോടെ കുഞ്ഞിനെ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തെടുക്കാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ബലുചിസ്താന്‍ തലസ്ഥാനമായ ക്യുവേട്ടയിലാണ് സംഭവം.

ക്യുവേട്ടയിലെ സ്വകാര്യ ക്ലിനിക്കിലാണ് ഡോക്ടറുടെ അനാസ്തമൂലം കുഞ്ഞിന് ജീവന്‍ നഷ്ടമായത്. പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെടുകയായിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെടുക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി യുവതിയെ കൊണ്ടുപോകാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അകത്തുള്ള സിവില്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ട്രിബ്യുണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാര്‍ തനിക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുഞ്ഞിന്റെ തല ഡോക്ടര്‍ വേര്‍പെടുത്തുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

Read more topics: doctor , babys head, delivery
English summary
doctor accidentally cuts off babys head during delivery
topbanner

More News from this section

Subscribe by Email