Saturday June 23rd, 2018 - 9:04:pm
topbanner
Breaking News

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വിവാഹ മോചനം തേടി ഭര്‍ത്താവ് ; കാരണം വിചിത്രം

suji
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വിവാഹ മോചനം തേടി ഭര്‍ത്താവ് ; കാരണം വിചിത്രം

വിവാഹ മോചനത്തിന് കോടതിയെ സമീപിക്കുകയാണ് യുവാവ്. വിചിത്രമായ കാരണമാണ് പറയുന്നത്. വിവാഹ ശേഷം ഭാര്യയുമായി ഹണിമൂണ്‍ ആഘോഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് പോയത്. എന്നാല്‍ ഭാര്യ തന്നോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. തൊടാനോ കൂടെയുറങ്ങാനോ തയ്യാറാകുന്നില്ല. ഇതാണ് വിവാഹ മോചനത്തിന് കാരണം. ഉഭയ സമ്മത പ്രകാരം തങ്ങള്‍ക്കിടയില്‍ ഒരിക്കലും ലൈംഗീക ജീവിതം ഉണ്ടാവുകയില്ലെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്ന ആവശ്യവുമായിട്ടാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.

ഭാര്യയുടെ വിചിത്ര പെരുമാറ്റം മൂലം ഹണിമൂണ്‍ പാതി ഉപേക്ഷിച്ച് ദുബായിലേക്ക് മടങ്ങുകയും വിവാഹ മോചനം തേടി കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് പിശുക്കനാണെന്നും പണം ചിലവാക്കാന്‍ മടി കാണിക്കുന്നുവെന്നുമാണ് ഭാര്യ ആരോപിക്കുന്നത്. വാദം കേട്ട ശേഷം ഫാമിലി കൗണ്‍സിലറുടെ അടുത്തേക്ക് കോടതി ദമ്പതികളെ അയച്ചു. ഏഴു ദിവസമായിരുന്നു ദാമ്പത്യത്തിന്റെ ആയുസ്.

ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും നിയമപരമായി വിവാഹ മോചനം വേണമെന്നുമാണ് ഇരുവരുടേയും വാശി.

 

Read more topics: divorce,marriage
English summary
divorce in seventh day of marriage

More News from this section

Subscribe by Email