Wednesday March 20th, 2019 - 9:33:pm
topbanner
topbanner

വീല്‍ചെയറിലുള്ള 62 കാരിയുടെ മോതിരം മോഷ്ടിക്കാന്‍ കൈ തന്നെ മുറിച്ചെടുത്ത് കള്ളന്‍

suji
വീല്‍ചെയറിലുള്ള 62 കാരിയുടെ മോതിരം മോഷ്ടിക്കാന്‍ കൈ തന്നെ മുറിച്ചെടുത്ത് കള്ളന്‍

ലണ്ടന്‍ ; തട്ടിപ്പറിയും മോഷണവും തൊഴിലാക്കിയവര്‍ കടുത്ത ആശങ്കയാണ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത്. സര്‍ക്കാരിനെയും നിയമത്തെയും വെല്ലുവിളിച്ച് നടത്തുന്ന മോഷങ്ങളില്‍ ഞെട്ടിക്കുന്ന സംഭവമാണ് സാന്ത്ര മക്‌ഗോവനുണ്ടായ അനുഭവം.

വീല്‍ച്ചെയറില്‍ നടക്കുന്ന ഈ 62കാരിയുടെ മോതിരം മോഷ്ടിക്കാനെത്തിയ മോഷ്ടാവ് ഇതിന് വേണ്ടി ഇവരുടെ കൈ തന്നെ മുറിച്ചെടുക്കുകയായിരുന്നു. ഗ്ലാസ്‌ഗോ ഹൈക്കോടതിയിലാണ് പ്രതി നടത്തിയ അക്രമത്തെക്കുറിച്ച് വിശദീകരിക്കപ്പെട്ടത്. 33കാരനായ സ്റ്റീഫന്‍ ബ്രിസ്‌ബെയിനാണ് പ്രതി.

62കാരിയുടെ വലത് കൈയാണ് ഇയാള്‍ മുറിച്ചെടുത്തത്. ഇതോടെ ഇവര്‍ അബോധവാസ്ഥയിലായി. കൈയില്‍ കിടന്ന മോതിരം കവരാനാണ് ബ്രിസ്‌ബെയിന്‍ ഈ കടുംകൈ ചെയ്തത്. കൈയുമായി ഇയാള്‍ പോവുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള അക്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്.

 

Viral News

English summary
disabled woman who had hand cut off so robber could take ring
topbanner

More News from this section

Subscribe by Email