topbanner
Sunday August 20th, 2017 - 7:31:am
topbanner

ധാക്കയില്‍ 23 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

NewsDesk
ധാക്കയില്‍ 23 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

ധാക്ക: കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ധാക്കയിലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നൂറല്‍ ഇസ്ലാം അലിയാസ് മര്‍ജാന്‍ എന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ഭീകരന്‍ ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ബംഗ്ലാദേശ് ഭീകര വിരുദ്ധ സേനയുമായുളള വെടിവെപ്പിനിടെ ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ധാക്ക ആക്രമണത്തില്‍ 17 വിദേശികളടക്കം 23 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിനിയും കൊല്ലപ്പെട്ടിരുന്നു.

ഇന്നു പുലര്‍ച്ചെ മുന്നുമണിയോടെ ലഭിച്ച രഹസ്യവിവര്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ കൊലപ്പെടുത്തിയതെന്ന് സിടിടിസി ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹീബുല്‍ ഇസ്ലാം പറഞ്ഞു.

നൂറുല്‍ ഇസ്ലാം അലിയാസ് മര്‍ജാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് അലിയാസ് മര്‍ജാന്‍ കൊല്ലപ്പെട്ടത്. മൃതദേഹം ധാക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ധാക്ക ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റ് ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്തെത്തിയിരുന്നു.

Read more topics: Dhaka, cafe, police
English summary
Dhaka cafe attack mastermind killed in police shootout
topbanner topbanner

More News from this section

Subscribe by Email