topbanner
Wednesday February 21st, 2018 - 2:44:pm
topbanner
Breaking News

ഈജിപ്തില്‍ ഐഎസ്സിന്റെ തീവ്രവാദി ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

NewsDesk
ഈജിപ്തില്‍ ഐഎസ്സിന്റെ തീവ്രവാദി ആക്രമണം; പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കൊയ്‌റോ: ഈജിപ്തിലെ സൗത് സിനായില്‍ ഐഎസ് ഭീകരര്‍ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

സെന്റ് കാതറിന്‍ സന്യാസി മഠത്തിനു പുറത്തുള്ള സെക്യൂരിറ്റി ചെക് പോയിന്റിനെ ലക്ഷ്യമാക്കി അക്രമി വെടിവെക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചപ്പോള്‍ അക്രമികളില്‍ ചിലര്‍ക്ക് പരിക്കേറ്റു.

ഇതെതുടര്‍ന്ന് വെടിവെപ്പ് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: Egypt, isis
English summary
Deadly attack near Egypt's old monastery
topbanner

More News from this section

Subscribe by Email