Sunday June 16th, 2019 - 8:23:am
topbanner
topbanner

ആദ്യരാത്രിയില്‍ മദ്യപിച്ച് പൂസായി പിതാവ് മകളെ ബലാത്സംഗം ചെയ്തു; ഭാര്യയെന്ന് കരുതിതെന്ന് വാദം

suji
ആദ്യരാത്രിയില്‍ മദ്യപിച്ച് പൂസായി പിതാവ് മകളെ ബലാത്സംഗം ചെയ്തു; ഭാര്യയെന്ന് കരുതിതെന്ന് വാദം

വിവാഹം കഴിഞ്ഞ് മണിയറയില്‍ വെച്ച് സ്വന്തം മകളെ ലൈംഗിക പീഡിപ്പിച്ച് ഒരു പിതാവ്. ഭാര്യയാണെന്ന് കരുതി പറ്റിപ്പോയതാണെന്ന് വാദിച്ചെങ്കിലും 50 വയസ്സുകാരനായ പിതാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡെന്‍മാര്‍ക്കിലെ കോള്‍ഡിംഗിലാണ് ഞെട്ടിക്കുന്ന സംഭവം. പിതാവ് പുതിയ വിവാഹം നടത്തിയതിന്റെ റിസപ്ഷന് ശേഷമായിരുന്നു പീഡനം.

20 വയസ്സുള്ള മകള്‍ മദ്യപിച്ച് ലക്കുകെട്ട് മണിയറയില്‍ കിടന്നുറങ്ങിപ്പോയി. ഇതേ ബെഡില്‍ വരനും, വധുവും ഉറങ്ങാനെത്തി. പിതാവും മകളും വര്‍ഷങ്ങളോളം അകന്നാണ് താമസിച്ചിരുന്നത്. വിവാഹത്തിന് മുന്‍പുള്ള ക്രിസ്മസിന് വീണ്ടും കണ്ടുമുട്ടിയതോടെയാണ് തന്റെ വിവാഹത്തിന് ഇയാള്‍ മകളെ ക്ഷണിച്ചത്.

ചടങ്ങിനെത്തിയ മകള്‍ പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ചു. താമസസ്ഥലത്തേക്ക് പോകാന്‍ പോലും കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പിതാവും ബന്ധവും ഇവരെ മണിയറയില്‍ കിടത്തിയത്. ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി മുറിയില്‍ ഭാര്യക്കൊപ്പം മടങ്ങിയെത്തിയ പിതാവ് മകള്‍ക്കരികില്‍ ഉറങ്ങാന്‍ കിടന്നതായി കോടതിയില്‍ വ്യക്തമാക്കി. ഇതിന് ശേഷം നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നാണ് പിതാവ് വാദിക്കുന്നത്.

പുലര്‍ച്ചെയാണ് പിതാവ് മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അക്രമം തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഭാര്യയാണെന്ന് കരുതി പറ്റിയതാണെന്നും ക്ഷമ ചോദിച്ചും പിതാവ് മകള്‍ക്ക് സന്ദേശം അയച്ചിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചതോടെ രണ്ട് വര്‍ഷവും ആറ് മാസവും ജയില്‍ശിക്ഷയുമാണ് നല്‍കിയത്.

 

Read more topics: danish man, rape, daughter
English summary
danish man rapes his daughter on his wedding night
topbanner

More News from this section

Subscribe by Email