Wednesday March 20th, 2019 - 6:57:am
topbanner
topbanner

മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് ; ഒമാന്‍ വിമാനത്താവളം അടച്ചു

suji
മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് ; ഒമാന്‍ വിമാനത്താവളം അടച്ചു

തെക്കു കിഴക്കന്‍ അറബികടലില്‍ രൂപം കൊണ്ട മേകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. നിലവില്‍ ഒമാന്‍ തീരത്തു നിന്നും 440 കിലോമീറ്റര്‍ ദൂരത്തിലുള്ള ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി ശക്തമായി വീശി അടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജാഗ്രത ശക്തമാക്കി.

മണിക്കൂറില്‍ 170 മുതല്‍ 230 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായി കാലാവസസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ സലാല വിമാനത്താവളം അടച്ചിടും.

ചുഴലിക്കാറ്റ് അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി പേരെ മാറ്റിപാര്‍പ്പിച്ചു. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ നിന്ന് രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യത്തെ പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും മഴയുമുണ്ട് .
ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനാല്‍ മലയാളികളും ആശങ്കയിലാണ്. യുഎഇയിലും മേകുനുവിന്റെ അലയൊലി ഉണ്ടായേക്കും.

Viral News

Read more topics: cyclone mekunu, oman
English summary
cyclone mekunu poses severe and possibly unprecedented storm threat to oman
topbanner

More News from this section

Subscribe by Email