topbanner
Saturday September 23rd, 2017 - 2:46:pm
topbanner

സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകർന്നു: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികൾ കൊല്ലപ്പെട്ടു

suvitha
സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകർന്നു: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികൾ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയയിലാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകർന്ന് ഡോക്ടർ ദമ്പതിമാർ കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരും മനോരോഗ വിദഗ്ദരാണ്. ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്. ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. വിമാനം തകർന്നതുമായ് ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

ഇന്ത്യാനയിലെ ലോഗന്‍സ്പോര്‍ട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്പോര്‍ട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റെ, കൊക്കോമ എന്നിവടങ്ങളില്‍ ഇവര്‍ക്ക് സ്വന്തം ക്ലിനിക്കുകളുണ്ട്. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

English summary
Owned private aircraft crashed: india citizen couples have been killed American
topbanner topbanner

More News from this section

Subscribe by Email