Monday November 19th, 2018 - 6:28:am
topbanner

വിവാഹ ശേഷം മടങ്ങിയ നവദമ്പതികള്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

suji
വിവാഹ ശേഷം മടങ്ങിയ നവദമ്പതികള്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

വിവാഹ ശേഷം മടങ്ങിയ നവ ദമ്പതികള്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ടെക്‌സാസിലെ ഉവാള്‍ടെ പര്‍വതത്തിലാണ് അപകടം നടന്നത്. വില്‍ ഹെലറും ബെയ്‌ലി അക്കര്‍മാനുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് വില്ലി ബെയ്‌ലറുടെ വീട്ടില്‍ നിന്ന് വിവാഹത്തിന് ശേഷം സുഹൃത്തുക്കളോടും ബന്ധുക്കളോടും യാത്ര പറഞ്ഞത്. സ്വന്തം ഹെലികോപ്ടറില്‍ പറക്കുകയായിരുന്നു. ഒന്നരമണിക്കൂറിന് ശേഷം നൂറു മൈല്‍ അകലെയുള്ള ഉവാള്‍ഡെ മലനിരയില്‍ തകരുകയായിരുന്നു. അപകടത്തില്‍ പൈലറ്റ് ജെറിയും കൊല്ലപ്പെട്ടു.

സഹപാഠികളായ ഇവര്‍ നീണ്ട കാലത്തെ പ്രണയ ശേഷമാണ് വിവാഹിതരായത്. ഹണിമൂണിനായി പോകുകയായിരുന്നു ദമ്പതികള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അര്‍ദ്ധരാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഫലപ്രദമായി നടത്താനായില്ല .

Read more topics: couple died, helicopter accident
English summary
couple died in helicopter accident
topbanner

More News from this section

Subscribe by Email