Wednesday September 19th, 2018 - 1:06:pm
topbanner
Breaking News

കാറിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് പോലീസ് പണി കൊടുത്തു

suji
 കാറിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് പോലീസ് പണി കൊടുത്തു

ഇസ്ലാമാബാദ് ; പൊതു സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത തെറ്റിന് രാജ്യത്തെ നിയമം അനുസരിച്ച് മൂന്നുമാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പാക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴും ഇവര്‍ ആലിംഗനത്തില്‍ വ്യാപൃതരായിരുന്നുവെന്നും പോലീസ് പറയുന്നു.

കറാച്ചി കമ്പനി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മുസ്ലീം മത നിയമം കര്‍ശനമായ പാകിസ്താനില്‍ പാര്‍ക്കുകളിലും ഷോപ്പിങ് മാളുകളിലും എത്തുന്ന കാമുകി കാമുകന്മാരെ പോലീസ് വിരട്ടിയോടിക്കുകയാണ് പതിവ് ജാമ്യം നല്‍കിയെങ്കിലും ഇവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Read more topics: couple arrested ,kissing ,car
English summary
couple arrested for kissing in car
topbanner

More News from this section

Subscribe by Email