Sunday June 16th, 2019 - 8:21:am
topbanner
topbanner

കാണാതായ പെണ്‍കുട്ടിയെ പോലീസുകാരന്‍ കണ്ടെത്തി; പിന്നീട് സംഭവിച്ചത് !

suji
കാണാതായ പെണ്‍കുട്ടിയെ പോലീസുകാരന്‍ കണ്ടെത്തി; പിന്നീട് സംഭവിച്ചത് !

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുകയാണ് പോലീസിന്റെ സുപ്രധാന ഡ്യൂട്ടി. ഇവര്‍ സേവനം നല്‍കുന്നതിനാല്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പോലും ഒരു നിമിഷമെങ്കിലും ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചിന്തിക്കും. എന്നാല്‍ ഇത്തരത്തിലുള്ള സകല വിശ്വാസങ്ങളും തകര്‍ത്താണ് ഈ പോലീസുകാരന്‍ ഒരു പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

കാണാതായ 13കാരിയെ കണ്ടെത്തിയ പോലീസുകാന്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ഗര്‍ഭിണിയാക്കുകയുമായിരുന്നു. നോര്‍ത്ത് കരോളിന് ഗാസ്റ്റണ്‍ കൗണ്ടിയില്‍ ഡ്യൂട്ടിയിലിരിക്കെ പോലീസ് കാറില്‍ വെച്ചാണ് കൗമാരക്കാരിയെ ഇയാള്‍ ലൈംഗികമായി അക്രമിച്ചത്. ഈ സംഭവത്തില്‍ ജെയിംസ് പോള്‍ ബ്ലെയറിന് 12 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്.

ഇര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകള്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ സമ്മാനിച്ചതിന് നഷ്ടപരിഹാരം വേണമെന്നാണ് ഈ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നത് വരെയുള്ള നഷ്ടപരിഹാരമാണ് ഇവര്‍ ചോദിക്കുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ഡ്യൂട്ടിയില്‍ വിജയിച്ച ശേഷമാണ് ബ്ലെയര്‍ ആ അവസരം ദുരുപയോഗം ചെയ്തത്.

മകള്‍ക്ക് ലഭിച്ച സന്ദേശങ്ങളില്‍ നിന്നാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അമ്മ കണ്ടെത്തിയത്. കുഞ്ഞിന് തന്റെ പേര് നല്‍കണമെന്ന് പോലും പോലീസുകാരന്‍ ഇരയ്ക്ക് സന്ദേശം അയച്ചു. പോലീസ് സേനയില്‍ നിന്നും പുറത്താക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്.

 

Read more topics: cop, rapes ,pregnant
English summary
cop finds missing girl 13 hen rapes her and gets her pregnant
topbanner

More News from this section

Subscribe by Email