Saturday January 19th, 2019 - 10:16:am
topbanner

മയക്കുമരുന്നിന് അടിമയായ കാമുകന്‍ ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയോട് ചെയ്തത് കൊടും ക്രൂരത

suji
മയക്കുമരുന്നിന് അടിമയായ കാമുകന്‍ ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയോട് ചെയ്തത് കൊടും ക്രൂരത

ഗര്‍ഭിണികളോട് പൊതുവെ സമൂഹം ഒരു അനുഭാവം വെച്ചുപുലര്‍ത്തും. വീട്ടിലുള്ളവര്‍ സ്‌നേഹക്കൂടുതലോടെ പെരുമാറും. എന്നാല്‍ ഏഴ് മാസം ഗര്‍ഭിണിയായ കാമുകിയെ കൊന്ന് തിന്നുമെന്നാണ് ഈ സംഭവത്തിലെ വില്ലനായ കാമുകന്‍ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ മയക്കുമരുന്നിന് അടിമയായ ഇയാള്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ചെയ്തു. കേസില്‍ കാമുകന്‍ അയോണ്‍ കാംപെനുവിന് 26 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്.

നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ നീസ്‌ഡെനിലുള്ള വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് 28കാരി ആന്‍ഡ്രാ ഹിലിറ്റാനു കൊല്ലപ്പെട്ടത്. അമ്മയ്‌ക്കൊപ്പം വയറ്റിലുണ്ടായിരുന്ന കുഞ്ഞും അക്രമത്തില്‍ മരിച്ചു. ആന്‍ഡ്രയുടെ മൂന്നാമത്തെ കുഞ്ഞിനെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചിരുന്നത്. ഗര്‍ഭിണിക്ക് 40ലേറെ പരുക്കുകളാണ് ശരീരത്തില്‍ ഏറ്റിരുന്നത്. കഴുത്തില്‍ ഏറ്റ മാരകമായ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് മരണം സംഭവിച്ചത്.

പരുക്കേറ്റ കാമുകിയെ രക്ഷിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും 44കാരനായ അയോണ്‍ ഇതിന് ശ്രമിച്ചില്ല. രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഇയാള്‍ ആംബുലന്‍സ് വിളിച്ച് വരുത്തിയത്. ഇതിനിടെ ഭാര്യയെയും മകളെയും വിളിച്ച് ഇയാള്‍ പുറത്ത് കറങ്ങാനും പോയി. കാമുകിയെ താന്‍ കൊന്നതായി പിടിയിലായതോടെ ഇയാള്‍ കുറ്റസമ്മതം നടത്തി.

എന്നാല്‍ ഇതില്‍ തെല്ലും കുറ്റബോധം ഇയാള്‍ കാണിച്ചില്ല. ഇതോടെയാണ് കാമുകിയെയും പിറന്ന് വീഴുന്നതിന് മുന്‍പ് തന്നെ കൊല്ലപ്പെടുകയും ചെയ്ത കുറ്റത്തിന് കോടതി 26 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

 

 

Read more topics: cocaine , lover, killed
English summary
cocaine addict who threatened lover killed
topbanner

More News from this section

Subscribe by Email